മുഖ്യമന്ത്രി തിരിച്ചെത്തി; ലോകായുക്ത ഭേദഗതിയില്‍ ഗവര്‍ണറെ കണ്ടേക്കും

 മുഖ്യമന്ത്രി തിരിച്ചെത്തി; ലോകായുക്ത ഭേദഗതിയില്‍ ഗവര്‍ണറെ കണ്ടേക്കും

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് മടങ്ങിയെത്തി. മൂന്നാഴ്ചത്തെ സന്ദര്‍ശനത്തിന് ശേഷം ഇന്ന് പുലര്‍ച്ചയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്കും ദുബായിലെ സന്ദര്‍ശനത്തിനും ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്.

ജനുവരി പതിനഞ്ചിനാണ് മുഖ്യമന്ത്രി ഭാര്യ കമലയ്ക്കൊപ്പം അമേരിക്കയിലേക്ക് പുറപ്പെട്ടത്. അവിടെ നിന്ന് ദുബായിലേക്ക് പോകുകയായിരുന്നു. ദുബായ് എക്‌സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി നിക്ഷേപക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം ലോകായുക്ത ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം വൈകുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.