തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിനു (ട്രാസ്ക്) പുതിയ സാരഥികൾ

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിനു  (ട്രാസ്ക്) പുതിയ സാരഥികൾ

കുവൈറ്റ് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ വാർഷിക പൊതുയോഗം പ്രസിഡൻറ് അജയ് പാങ്ങിലിൻ്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി നടത്തപ്പെട്ടു. പകർച്ചവ്യാധിയുടെ പ്രതിസന്ധിയിലും അംഗങ്ങൾക്ക് താങ്ങും തണലുമാവാനും കൂടാതെ മാതൃകാപരമായ സാമൂഹ്യ പ്രവർത്തനം നടത്താനും കഴിഞ്ഞതായി അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡൻറ് അറിയിച്ചു.
ആക്ടിങ്ങ് ജനറൽ സെക്രട്ടറി വിഷ്ണു കരിങ്ങാട്ടിൽ, ജാക്സൺ ജോസ്, ജിഷ സോജൻ എന്നിവർ യഥാക്രമം വാർഷിക, സാമ്പത്തിക, വനിതാവേദി റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി ബിവിൻ തോമസ് പാലത്തിങ്ങൽ(പ്രസിഡൻ്റ്) സിസിൽ കൃഷ്ണൻ (ജനറൽ സെക്രട്ടറി) രജീഷ് ചിന്നൻ (ട്രഷറർ) സ്റ്റീഫൻ ദേവസി (വൈസ് പ്രസിഡൻ്റ്) ഷാനവാസ്, വിഷ്ണു കരിങ്ങാട്ടിൽ, ജയേഷ് എങ്ങണ്ടിയൂർ (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരെ തെരെഞ്ഞെടുത്തു.  അലി ഹംസ, നസീറ ഷാനവാസ്, ജാക്സൺ ജോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.