തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം ചേരും. നിയന്ത്രണങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതാകും പ്രധാനമായും ചര്‍ച്ച ചെയ്യുക. രോഗ വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കും. ഇതോടെ ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിക്കാനാണ് സാധ്യത.
അതേസമയം കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരും. കാറ്റഗറിയിലെ ജില്ലകള്‍ പുനക്രമീകരിക്കുന്നതിലും തീരുമാനമുണ്ടായേക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ അധ്യയന സമയം വൈകുന്നേരം വരെയാക്കുമോ എന്ന കാര്യവും ഇന്നറിയാം. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉന്നതതല യോഗം ഇന്നലെ ചേര്‍ന്നിരുന്നു.
10,11,12 ക്ലാസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായി. കോളജുകളിലും വൈകിട്ടു വരെ ക്ലാസുകള്‍ നടക്കും. കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്നാണ് സ്‌കൂളുകള്‍ അടച്ചിട്ടിരുന്നത്. വ്യാപനം കുറഞ്ഞതോടെ ക്ലാസുകള്‍ സാധാരണ നിലയില്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.