തിരുവനന്തപുരം: നിയമസഭ ബജറ്റ് സമ്മേളനം 18ന് ആരംഭിച്ചേക്കും. ഇതുസംബന്ധിച്ച തീരുമാനം എടുക്കാന്‍ നാളെ ചേരുന്ന മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന. മാര്‍ച്ച് 11ന് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.
കോവിഡ് സാഹചര്യം കൂടി വിലയിരുത്തിയ ശേഷം 18 മുതല്‍ 24 വരെയും ഇടവേളയ്ക്കു ശേഷം മാര്‍ച്ച് 11 മുതല്‍ 24 വരെയും സഭ ചേരാനാണ് ആലോചിക്കുന്നത്.
ബജറ്റിന്മേലുള്ള പൊതുചര്‍ച്ച പൂര്‍ത്തിയാക്കി വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കി പിരിയും.
18ന് ഗവര്‍ണറുടെ നയപ്രഖ്യാപനം, 21ന് പി.ടി.തോമസിന് ചരമോപചാരം, 22 മുതല്‍ 24 വരെ നന്ദിപ്രമേയ ചര്‍ച്ച. തുടര്‍ന്ന് ഇടവേള കഴിഞ്ഞ് മാര്‍ച്ച് 11ന് പുനരാരംഭിക്കും.