തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കോവിഡ് സ്ഥിരീകരിച്ചു. വീണ്ടും കോവിഡ് പോസിറ്റീവ് ആയെന്നും ആശുപത്രിയിലേക്ക് മാറിയെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക് പേജിലൂടെ അറിയിക്കുകയായിരുന്നു.
ഇപ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.