എക്സ്പോ 2020 സിംഗിള്‍ ഡേ പാസിന് 45 ദി‍ർഹം മാത്രം

എക്സ്പോ 2020 സിംഗിള്‍ ഡേ പാസിന് 45 ദി‍ർഹം മാത്രം

ദുബായ് : എക്സ്പോ 2020 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടിക്കറ്റ് നിരക്ക് കുറച്ച് അധികൃതർ.

45 ദിർഹത്തിന് എക്സ്പോയിലേക്കുളള സിംഗിള്‍ ഡേ എന്‍ട്രിപാസ് ലഭ്യമാകും. ആഴ്ചയിലെ എല്ലാ ദിവസവും ഈ പാസുപയോഗിച്ച് എക്സ്പോ സന്ദർശിക്കാം. 18 നും 59 വയസിനുമിടയിലുളളവർക്ക് ആനുകൂല്യം പ്രയോജനപ്പെടുത്തി മെഗാമേള ആസ്വദിക്കാം.

ഇതുവരെ തിങ്കള്‍ മുതല്‍ വെളളിവരെ മാത്രമായിരുന്നു 45 ദിർഹത്തിന്‍റെ സിംഗിള്‍ ഡെ എന്‍ട്രി പാസ് ലഭ്യമായിരുന്നത്. മാർച്ച് 31 നാണ് എക്സ്പോ 2020 അവസാനിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.