'വിശക്കുന്നു, ഭക്ഷണം വേണം'; ആംഗ്യ ഭാഷയില്‍ ബാബു

'വിശക്കുന്നു, ഭക്ഷണം വേണം'; ആംഗ്യ ഭാഷയില്‍ ബാബു

പാലക്കാട്: മലയിടുക്കിലിരുന്ന ബാബുവിന് ഒരിറ്റുവെള്ളമോ ഭക്ഷണമോ മരുന്നോ രാത്രി തണുപ്പകറ്റാന്‍ പുതപ്പോ എത്തിക്കാന്‍ കഴിയാത്ത നിസഹായാവസ്ഥയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍. ബാബു ഇരിക്കുന്ന സ്ഥലം മനസിലാക്കാന്‍ ഡ്രോണ്‍ പറത്തിയപ്പോഴാണ് ഡ്രോണിലേക്ക് നോക്കി കുടിവെള്ളത്തിനായി ആംഗ്യം കാണിച്ചത്. ചെങ്കുത്തായ സ്ഥലത്തായതിനാല്‍ ഭക്ഷണം എറിഞ്ഞു കൊടുക്കാനോ ബാബുവിനെ കൃത്യമായി കാണാനോ ആകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ശക്തമായ കാറ്റും ഹെലികോപ്റ്ററിന്റെ ഫാന്‍ പാറയില്‍ തട്ടി അപകടമുണ്ടായേക്കുമെന്നതും ആശങ്ക ഇരട്ടിപ്പിച്ചു. മലയില്‍ നിന്ന് 500 മീറ്ററെങ്കിലും താഴെയാണ് ബാബു ഉള്ളതെന്നാണ് ഡ്രോണ്‍ ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നതെന്ന് അഗ്നിരക്ഷാസേനാ പറഞ്ഞു. ഇവിടെ നിന്ന് താഴേക്ക് 700 മീറ്റര്‍ വരെ താഴ്ചയുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.