ദുബായ്: കേരളത്തിലെ കൊച്ചി ഉള്‍പ്പടെയുളള വിമാനത്താവളങ്ങളില്‍ റാപിഡ് പിസിആർ നിരക്ക് കുറച്ചു. 1200 രൂപയാണ് റാപിഡ് പിസിആർ പരിശോധനയുടെ പുതുക്കിയ നിരക്ക്. ചൊവ്വാഴ്ച അർദ്ധരാത്രി മുതല്‍ തീരുമാനം പ്രാബല്യത്തിലായി.
കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്‍റെ കീഴിലുളള കോഴിക്കോട് വിമാനത്താവളത്തില്‍ നേരത്തെ തന്നെ റാപിഡ് പിസിആർ 1580 രൂപയാക്കി കുറച്ചിരുന്നു. ഇതേ തുടർന്ന് മറ്റ് വിമാനത്താവളങ്ങളിലും നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു.
നേരത്തെ 2490 രൂപ ഈടാക്കിയിരുന്നത്. നിരക്ക് കുറച്ചത് സാധാരണ പ്രവാസികള്‍ക്ക് ആശ്വാസമാണ്.