കൊച്ചി : എറണാകുളം കളമശേരിയിൽ വൻ തീപിടിത്തം. കളമശ്ശേരി എച്ച്എംടി റോഡില്‍ മെഡിക്കല്‍ കോളേജിനടുത്ത് ഗ്രീന്‍ കെയര്‍ എന്ന ഫാക്ടറിയിലാണ് തീപിടിച്ചത്. അഗ്നിശമന സേന തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. കിൻഫ്രയ്ക്കു സമീപം ഗ്രീൻ ലീഫ് കന്പനിക്കാണ് തീപിടിച്ചത്. സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കുന്ന കമ്പനിയാണിത്.
സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം തീ കണ്ടത്. തീ ആളിപ്പടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്ഥലത്ത് ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്.കളമശേരിയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം.തീപിടിത്തമുണ്ടായ സമയത്തു കമ്പനിയിൽ ജീവനക്കാർ ഉണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.