അബുദബി : ഇസ്രായേലുമായി കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിച്ച് യുഎഇ. വിനോദസഞ്ചാരം ആരോഗ്യം വ്യവസായം നയതന്ത്രം ഉള്‍പ്പടെ വിവിധ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. കോവിഡുള്‍പ്പടെയുളള പകർച്ചവ്യാധികള്‍ തടയുന്നതടക്കമുളളവ ലക്ഷ്യമിട്ട് അബുദബി ആരോഗ്യ രംഗത്ത് കൂടുതല്‍ മികച്ച ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ഇസ്രായേല്‍ കോണ്‍സുലേറ്റും വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ആരോഗ്യ വിദഗ്ധർ പരസ്പരം സന്ദർശനം നടത്തുകയും വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും.
ഇസ്രായേലില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുളള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുളള നടപടികളുമുണ്ടാകും. 2020 സെപ്റ്റംബർ 15നാണ് ഇസ്രയേൽ-യുഎഇ ബന്ധം ദൃഢമാക്കി അബ്രാം അക്കോഡ് പ്രഖ്യാപനമുണ്ടായത്.