യുഎഇയില്‍ ഇന്ന് നാല് മരണം

യുഎഇയില്‍ ഇന്ന് നാല് മരണം

ദുബായ് : യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് നാല് പേർ മരിച്ചു. 1538 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 2457 പേർ രോഗമുക്തി നേടി. 477945 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1538 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 68923 ആണ് സജീവ കോവിഡ് കേസുകള്‍.

രാജ്യത്ത് ഇതുവരെ 862514 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 791318 പേർ രോഗമുക്തി നേടി. 2273 പേർ മരിച്ചു. 129.1 ദശലക്ഷം പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.