ദുബായ്: യുഎഇയില്‍ ഇന്ന് 1588 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 527913 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 2301 പേർ രോഗമുക്തി നേടി. 5 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 864102 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 793619 പേർ രോഗമുക്തി നേടി. 2278 പേരാണ് മരിച്ചത്.