മുഖാവരണം മാറ്റാം ഈ സന്ദർഭങ്ങളില്‍, വ്യക്തമാക്കി ദുബായ്

മുഖാവരണം മാറ്റാം ഈ സന്ദർഭങ്ങളില്‍, വ്യക്തമാക്കി ദുബായ്

കോവിഡ് പ്രതിരോധ മുന്‍കരുതലായി ധരിക്കുന്ന മുഖാവരണം ചില സന്ദ‍ർഭങ്ങളില്‍ മാറ്റാമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ദുബായ് പോലീസുമായി ചേർന്നാണ് ഹെല്‍ത്ത് അതോറിറ്റി ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മുഖാവരണം ധരിക്കുമ്പോള്‍ ബുദ്ധിമുട്ടാകുന്ന തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളുളളവർക്കാണ് നിലവില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഇളവ് വേണ്ടവർ ദുബായ് പോലീസിന്‍റെ dxbpermit.gov.ae എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കണം. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ജനറല്‍ മെഡിക്കല്‍ കമ്മിറ്റി ഓഫീസ് ഇക്കാര്യം പരിശോധിക്കും. മുഖാവരണം ധരിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് വ്യക്തമായാല്‍ ഇളവ് അനുവദിക്കും. അപേക്ഷയോടൊപ്പം ആരോഗ്യസംബന്ധമായ റിപ്പോ‍ർട്ടുകളും എമിറേറ്റ്സ് ഐഡിയും സമർപ്പിച്ചിരിക്കണം. എത്ര കാലത്തേക്കാണ് ഇളവ് അനുവദിക്കുകയെന്നുളളത് ആരോഗ്യാവസ്ഥ പരിഗണിച്ചായിരിക്കും കമ്മിറ്റി തീരുമാനിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.