കണ്ണൂര്‍ വി സി നിയമനം: ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും; ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കും

കണ്ണൂര്‍ വി സി നിയമനം: ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും; ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കും

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനത്തിനെതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. വൈസ് ചാന്‍സലര്‍ ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് നേരത്തെ സിംഗിള്‍ ബഞ്ച് ശരിവച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

അപ്പീലില്‍ ഗവര്‍ണര്‍ ഇന്ന് നിലപാട് വ്യക്തമാക്കും. നേരത്തെ ഗവര്‍ണറടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഡോ. ഗോപിനാഥിനെ വൈസ് ചാന്‍സലറായി നിയമിച്ചത് സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചാണെന്നു ചൂണ്ടിക്കാട്ടി സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിട്ടുള്ളത്. വി.സി പുനര്‍ നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി ഉള്‍പ്പടെ ആവശ്യമില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ കണ്ടെത്തല്‍.

ഇക്കാര്യത്തില്‍ മന്ത്ര സ്വജനപക്ഷപാതവും അധികാരം ദുര്‍വിനിയോഗവും നടത്തിയെന്ന് കാട്ടി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത നേരത്തെ തളളിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.