ഷാർജ: എമിറേറ്റില്‍ കൂടുതല്‍ ഇടങ്ങളില്‍ പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തി. മംസാർ, അല്‍ ഖാന്‍ എന്നിവിടങ്ങളില്‍ 14 മുതല്‍ പെയ്ഡ് പാർക്കിംഗ് നിലവില്‍ വരും. വെള്ളിയാഴ്ചകളില്‍ ഉള്‍പ്പടെ പണം നല്‍കിയുളള പാർക്കിംഗായിരിക്കും ഈ മേഖലയില്‍ ഇനിയുണ്ടാവുക.
ഷാർജയിലെ പൊതു പാർക്കിങ് ഒരു മണിക്കൂറിന് രണ്ട് ദിർഹം, രണ്ടു മണിക്കൂറിന് അഞ്ചു ദിർഹം, മൂന്ന് മണിക്കൂറിന് എട്ടു ദിർഹവുമാണ് നിരക്ക്.
പലരും വാഹനം മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നത് തടയാനാണ് ഇത്തരത്തിലൊരു നീക്കമെന്ന് ഷാർജ മുനിസിപ്പാലിറ്റി പബ്ലിക്ക് പാർക്കിങ് വകുപ്പ് ഡയറക്ടർ അലി അഹമ്മദ് അബു ഗാസിയൻ പറഞ്ഞു.
പാർക്കിംഗ് മേഖലകളിലെ ചൂഷണം തടയാനും പുതിയ തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.