ഇന്ത്യൻ താര ദമ്പതികൾക്ക് ആദ്യമായി യു.എ.ഇ ഗോൾഡൻ വിസ.

ഇന്ത്യൻ താര ദമ്പതികൾക്ക് ആദ്യമായി യു.എ.ഇ ഗോൾഡൻ  വിസ.

ദുബായ് : ഇന്ത്യൻ സിനിമ മേഖലയിൽ നിന്ന് തെന്നിന്ത്യൻ താര ദമ്പതികളായ ഫഹദ് ഫാസിലിനും നസ്‌റിയ നാസിമിനും യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു . ഇതാദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും താര ദമ്പതികൾക്ക് യു.എ.ഇ യുടെ ഗോൾഡൻ വിസ ലഭിക്കുന്നത്. ദുബായിലെ ഏറ്റവും പ്രശസ്തമായ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ആണ് ഫഹദ് ഫാസിലിനും നസ്രിയ നാസിമിന്റെയും ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത് .

ഇരുവരും ഇ.സി.എച്ഛ് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഗോൾഡൻ വിസ ഏറ്റുവാങ്ങി. അറബ് പ്രമുഖൻ അബ്ദുള്ള ഫലാസി , ദുബായ് ടി.വി ഡയറക്ടർ അഹമ്മദ് , പി.എം അബ്ദുറഹ്മാൻ , ഫാരിസ് ഫൈസൽ എന്നിവർ സംബന്ധിച്ചു.

തങ്ങൾക്കു നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് യു.എ .ഇ നൽകി വരുന്ന പത്ത് വർഷ താമസ വിസയാണ് ഗോൾഡൻ വിസ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.