ദുബായ് : ഹ്രസ്വസന്ദർശനത്തിനായി ദുബായിലെത്തിയ വില്യം രാജകുമാരന്‍ എക്സ്പോ ട്വന്റി ട്വന്റിയില്‍ സന്ദർശനം നടത്തി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പമായിരുന്നു സന്ദർശനം. സാംസ്കാരിക, യുവജനമന്ത്രി നൂറ അൽ കാബിയും ഒപ്പമുണ്ടായിരുന്നു. യു കെ പവലിയനും വില്യം രാജകുമാരന്‍ സന്ദർശിച്ചു. ദേശീയ ദിനത്തോട് അനുബന്ധിച്ച് എക്സ്പോയില്‍ നടന്ന പരിപാടിയിലും രാജകുമാരന്‍ സന്നിഹിതനായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ഊട്ടിയുറപ്പിക്കുകയെന്നത് ലക്ഷ്യമിട്ടാണ് സന്ദർശനം.
അബുദാബി ജുബൈല്‍ മാംഗ്രോവ് പാർക്കിലും വില്യം രാജകുമാരന്‍ സന്ദർശനം നടത്തി. അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടികാഴ്ച നടത്തി. ജബല്‍ അലി പോർട്ടിലും അദ്ദേഹം സന്ദർശനം നടത്തി.