ദുബായ്: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് 5 പേർമരിച്ചു. 1474 പേർക്കാണ് പുതുതായി രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തത്. 2421 പേർ രോഗമുക്തി നേടി.
495628 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 865576 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 796040 പേർ രോഗമുക്തി നേടി. 2283 പേരാണ് മരിച്ചത്.