നിയമം ഭരണഘടനാ വിരുദ്ധമെന്ന് തിരിച്ചറിയാന്‍ 21 വര്‍ഷം വേണ്ടിവന്നുവെന്ന് ലോകായുക്ത

നിയമം ഭരണഘടനാ വിരുദ്ധമെന്ന് തിരിച്ചറിയാന്‍ 21 വര്‍ഷം വേണ്ടിവന്നുവെന്ന് ലോകായുക്ത

തിരുവനന്തപുരം: കേരളത്തിലെ ലോകായുക്താ നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് മനസിലാക്കാന്‍ 21 വര്‍ഷം വേണ്ടി വന്നുവെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ലോകായുക്തയെ വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും പ്രസ്താവനകള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്തയ്ക്കതിരെ വിമര്‍ശനമുന്നയിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തുന്ന പ്രചാരണങ്ങളെക്കുറിച്ച് പേരെടുത്തു പറയാതെ പരോക്ഷമായാണ് സൂചിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് ആര്‍.എസ് ശശികുമാര്‍ നല്‍കിയ കേസില്‍ വാദം കേള്‍ക്കുമ്പോഴാണ് ലോകായുക്ത ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. 14-ാം വകുപ്പുപ്രകാരം ഹര്‍ജി പരിഗണിച്ച് റിപ്പോര്‍ട്ടു ചെയ്യാന്‍ ഇപ്പോഴും ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് വിമര്‍ശിക്കുന്നവര്‍ മനസിലാക്കണമെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.