അബുദാബി : ജനുവരി മുതല്‍ സ്കൂളിലെത്തിയുളള പഠനത്തിന് അനുമതി നല്‍കിയതോടെ കൂടുതല്‍ നിർദ്ദേശങ്ങള്‍ പുറത്തുവിട്ട് അബുദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്. സ്കൂളിലെത്താന്‍ അനുമതി നല്കിയിട്ടുളള ജനുവരിയ്ക്ക് മുന്‍പ് കോവിഡ് ടെസ്റ്റ് നടത്താം. അവസാന നിമിഷത്തെ തിരക്കൊഴിവാക്കാന്‍ അത് സഹായകരമാകും. സ്കൂളിന്‍റെ കോഡ് ഉപയോഗിച്ച് നിർദിഷ്ട കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ എത്തി സൗജന്യമായി കോവിഡ് പരിശോധനനടത്താമെന്നാണ് അറിയിച്ചിരിക്കുന്നത്.