ദുബായ്: രുചിയുടെ കലവറയൊരുക്കി ഗള്‍ഫ് ഫുഡ് നാളെ തുടങ്ങും. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് ഈ മാസം 17 വരെ നീണ്ടുനില്‍ക്കുന്ന ഗള്‍ഫ് ഫുഡ് ആരംഭിക്കുന്നത്. 120 രാജ്യങ്ങളിലെ 4000ത്തോളം സ്ഥാപനങ്ങൾ പ്രദർശനവുമായെത്തും.
21 ഹാളുകളാണ് ഗള്‍ഫ് ഫുഡിനായി സജ്ജമാക്കിയിരിക്കുന്നത്. 150 ഓളം വിദഗ്ധരുടെ നേതൃത്വത്തില്‍ സെമിനാറുകളും കോണ്‍ഫറന്‍സുകളും നടക്കും.
പ്രശസ്ത ഷെഫുമാരായ അന്‍റോണിയോ ബാച്ചർ, ആന്‍റണി ദിമിത്രി, ടോം എയ്കെൻസ്, നിക്ക് ആൽവിസ്, ഇമാറാത്തി ഷെഫ് ഖാലിദ് അൽ സാദി, ഫൈസൽ നാസർ തുടങ്ങിയവരും ഗള്‍ഫ് ഫുഡില്‍ അതിഥികളായെത്തും.
70 ഷെഫുമാരുടെ നേതൃത്വത്തില്‍ പുതിയ രുചിഭേദങ്ങള്‍ തേടി പാചകവും അരങ്ങേറും. മുന്‍കൂട്ടി ബുക്ക് ചെയ്തു വേണം ഗള്‍ഫ് ഫുഡിലെത്താന്‍.