തിരുവല്ല: ബന്ധുവിനെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു. കുന്നന്താനം ചെങ്ങരൂർ സ്വദേശി മിഥുൻറെ ഭാര്യ അനു ഓമനക്കുട്ടനാണ് (32) ഈ ദാരുണാന്ത്യം സംഭവിച്ചത്.
ബന്ധുവിൻറെ കൂടെ ട്രെയിനിൽ കയറിയ അനു തിരിച്ചിറങ്ങുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങുകയും അബദ്ധത്തിൽ കാൽ വഴുതി ട്രെയിനിനടിയിൽ പെടുകയുമായിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിയോടടുത്ത് ശബരി എക്സ്പ്രെസ്സിൻറെ അടിയിൽ പെട്ടാണ് അനു മരിച്ചത്.