'ചെന്നിത്തലയ്ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം': മാധ്യമവാര്‍ത്ത അടിസ്ഥാന രഹിതം; വാര്‍ത്തയുടെ ഉറവിടം അന്വേഷിക്കുമെന്ന് കെ സുധാകരന്‍

'ചെന്നിത്തലയ്ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം': മാധ്യമവാര്‍ത്ത അടിസ്ഥാന രഹിതം; വാര്‍ത്തയുടെ ഉറവിടം അന്വേഷിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം എന്ന രീതിയില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് കെപിസിസിക്ക് ഒരു അറിവും ഇല്ല. ഇത്തരം ഒരു പരാതി കെപിസിസിയുടെ പരിഗണനയില്‍ വന്നിട്ടുമില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. എന്നിട്ടും അത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം കെപിസിസി പരിശോധിക്കുമെന്നും കെ സുധാകരന്‍ അറിയിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങള്‍ രമേശ് ചെന്നിത്തല കൈക്കൊള്ളുന്നതായി കെപിസിസി നേതൃത്വം ആരോപിച്ചു എന്നായിരുന്നു വാര്‍ത്ത. നയപരമായ തീരുമാനങ്ങള്‍ ചെന്നിത്തല പ്രഖ്യാപിക്കുന്നതിലുള്ള അതൃപ്തി വി.ഡി സതീശനും കെ സുധാകരനും അറിയിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

മാത്രമല്ല മുന്‍ നിയമസഭാ കക്ഷികളുടെയും കെപിസിസി അധ്യക്ഷന്മാരുടെയും ശൈലി പിന്തുടരണമെന്നും തീരുമാനങ്ങള്‍ പുറത്ത് അറിയിക്കാന്‍ പുതിയ നേത്യത്വത്തെ അനുവദിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടുമെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.