കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് (26) മരിച്ചത്. തോട്ടടയിലെ കല്യാണ വീട്ടിലേക്ക് പോകും വഴിയാണ് ബോംബേറെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം.
ഇന്നലെ സമീപ പ്രദേശത്തെ വിവാഹ വീട്ടില്‍ പാട്ട് വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സംഭവമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ജിഷ്ണുവിന്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.