ആലുവയില്‍ കുട്ടികള്‍ ഓടിച്ച കാര്‍ ചായക്കടയിലേക്ക് ഇടിച്ചു കയറി; ഒരാള്‍ക്ക് ദാരുണാന്ത്യം

ആലുവയില്‍ കുട്ടികള്‍ ഓടിച്ച കാര്‍ ചായക്കടയിലേക്ക് ഇടിച്ചു കയറി; ഒരാള്‍ക്ക് ദാരുണാന്ത്യം

ആലുവ: മുട്ടത്ത് കുട്ടികള്‍ ഓടിച്ച കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ഇടത്തല കുഴിവേലിപ്പിടി സ്വദേശി ബക്കറാണ് മരിച്ചത്. കളമശേരി ഗുഡ്ഷെഡിലെ തൊഴിലാളിയായിരുന്നു ഇദ്ദേഹം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവിടെ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു ബക്കര്‍.

അഞ്ച് കുട്ടികളേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികള്‍ എവിടെയാണ് പോയത് തുടങ്ങിയ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.