അടി മുറുകി; ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു

അടി മുറുകി; ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു

കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന കമ്മറ്റി പിരിച്ചു വിട്ടു. ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് കമ്മറ്റി പിരിച്ചുവിട്ടത്.

മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ദേശീയ നിർവാഹക സമിതിയോഗം ഓൺലൈനിൽ ചേർന്നതിന് പിന്നാലെയാണ് നടപടി. പ്രസിഡന്റ് അബ്ദുൾ വഹാബ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

അതേസമയം മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായി ഏഴംഗ അഡ്ഹോക് കമ്മറ്റിയെ ചുമതലപ്പെടുത്തി. നിലവിലെ പ്രസിഡന്റും സെക്രട്ടറിയും കമ്മറ്റിയിലുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.