പിഎസ്‌സി മെംബര്‍മാരുടെ നിയമനത്തിലെ അഴിമതി; ഗവർണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

പിഎസ്‌സി മെംബര്‍മാരുടെ നിയമനത്തിലെ അഴിമതി; ഗവർണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: പിഎസ്‌സി മെംബര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്ന് ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. ആവശ്യമുന്നയിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത് നല്‍കി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ടാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
നിയമനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇതിനോടകം ഉയര്‍ന്നിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ നടത്തിയ നിയമനത്തിന് 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ സഹിതമാണ് യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.