കോഴിക്കോട്: കോഴിക്കോട്ട് ടിപ്പറും വാനും കൂട്ടിയിടിച്ച് രണ്ട് മരണം. 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പുറക്കാട്ടിരിയിലാണ് സംഭവം.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരായ ശിവണ്ണ, നാഗരാജ എന്നിവരാണ് മരിച്ചവരില്‍ രണ്ട് പേര്‍. കര്‍ണാടകയിലെ ഹസന്‍ സ്വദേശികളാണ് ഇവര്‍. ട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയാണ് മരിച്ചവരില്‍ മറ്റൊരാള്‍.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. തീര്‍ത്ഥാടകരുമായി എത്തിയ ട്രാവലറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വണ്ടിയില്‍ കുടുങ്ങി കിടന്നവരെയുള്‍പ്പടെ
നാട്ടുകാരാണ് രക്ഷപെടുത്തിയത്.