കോഴിക്കോട്: കരിപ്പൂര്‍ വിമാനത്തവാളത്തിന്റെ റണ്‍വേയുടെ നീളം കുറയ്ക്കുന്ന നടപടി റദ്ദാക്കി. വിമാന അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കരിപ്പൂര്‍ വിമാനത്തവാളത്തിന്റെ റണ്‍വേ നീളം കുറയ്ക്കുന്ന നടപടി.
എന്നാല്‍ നീളം കുറയ്ക്കുന്ന നടപടി സ്വീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് കോഴിക്കോട് നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റണ്‍വേ നീളം കുറയ്ക്കുന്ന നടപടി റദ്ദാക്കിയാതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചത്.
റണ്‍വേയുടെ നീളം കുറക്കാനുള്ള നടപടികള്‍ റദ്ദാക്കിയതോടെ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തിലും തീരുമാനമായി. അതേസമയം വിമാനത്താവളത്തിലെ റണ്‍വേ കുറക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് അതോറിറ്റിയുടെ നടപടി.