ദുബായ്: യുഎഇയില്‍ 930 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 2689 പേരാണ് രോഗമുക്തി നേടിയത്. 1 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

370617 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 930 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തത്. 61,784 ആണ് സജീവ കോവിഡ് കേസുകള്‍.
രാജ്യത്ത് ഇതുവരെ 870358 പേരില്‍ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തപ്പോള്‍ 806286 പേർ രോഗമുക്തി നേടി. 2288 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 131.9 ദശലക്ഷം പരിശോധനകളാണ് നടത്തിയിട്ടുളളത്.