ദുബായ്: 2021 ഒക്ടോബർ ഒന്നിന് എക്സ്പോ ആരംഭിച്ചത് മുതല്‍ 2022 ഫെബ്രുവരി 14 വരെ ഒരു കോടിയിലധികം പേർ എക്സ്പോ സന്ദർശിച്ചുവെന്ന് അധികൃതർ. കഴിഞ്ഞയാഴ്ച 10 ലക്ഷം പേരാണ് എക്സ്പോയിലെത്തിയത്. 13,457,400 പേരാണ് കഴിഞ്ഞ 19 ആഴ്ചകളിലായി എക്സ്പോയിൽ എത്തിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വില്യം രാജകുമാരന്‍ കഴിഞ്ഞ വാരം എക്സ്പോയിലെത്തിയിരുന്നു. അദ്ദേഹത്തെ കാണാനായി നിരവധി പേരെത്തി. യുകെ പവലിയന്റെ പുറത്ത് അപ്രതീക്ഷിത തിരക്ക് ഈ ദിനങ്ങളില്‍ അനുഭവപ്പെട്ടിരുന്നുവെന്നും സംഘാടകർ അറിയിച്ചു. എക്സ്പോ അവസാനിക്കാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ സന്ദർശക പ്രവാഹമാണ് അനുഭവപ്പെടുന്നത്.