ദുബായ്: ഷെയ്ഖ് സയ്യീദ് ബിന്‍ സുല്‍ത്താന്‍ റോഡ് ( ഇ 10) ദുബായ് ദിശയിലേക്കുളള പാത ഫെബ്രുവരി 16 മുതല്‍ 10 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അബുദബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്റർ അറിയിച്ചു.

ഫെബ്രുവരി 16 , പുലർച്ചെ 12 മുതല്‍ ഫെബ്രുവരി 25 വരെയായിരിക്കും ഇതെന്നാണ് ഐടിസി അബുദബി അറിയിച്ചിട്ടുളളത്.