പെര്‍മഫ്രോസ്റ്റ് മഞ്ഞുപാളി ഉരുകിയാല്‍ മാരകമായ റേഡോണ്‍ വാതകം പുറന്തള്ളും; ഇത് ക്യാന്‍സറിന് കാരണമാകുന്ന് പഠനം

പെര്‍മഫ്രോസ്റ്റ് മഞ്ഞുപാളി ഉരുകിയാല്‍ മാരകമായ റേഡോണ്‍ വാതകം പുറന്തള്ളും; ഇത് ക്യാന്‍സറിന് കാരണമാകുന്ന് പഠനം

ക്യാന്‍സറിന് കാരണമായേക്കാവുന്ന പ്രകൃതിയുടെ വ്യതിയാനത്തെപ്പറ്റി പുതിയ പഠനം. വടക്കന്‍ ധ്രുവത്തിലെ വലിയ മഞ്ഞുപാളിയായ പെര്‍മഫ്രോസ്റ്റ് ഉരുകുന്നത് ക്യാന്‍സറിന് കാരണമാകുന്ന വാതകങ്ങളെ പുറന്തള്ളുമെന്ന് പഠനം. ബ്രിട്ടനിലെ ലീഡ്‌സ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

മഞ്ഞുരുകുന്നത് വഴി റേഡോണ്‍ എന്ന റേഡിയോ ആക്ടീവ് വാതകം പുറന്തള്ളുന്നതിനിടയാക്കുമെന്നാണ് കണ്ടെത്തല്‍. ഗുരുതരമായ ശ്വാസകോശ കാന്‍സറിന് കാരണമാകുന്നതാണ് റേഡോണ്‍ വാതകം. റേഡോണ്‍ അന്തരീക്ഷത്തില്‍ പരക്കുന്നത് തടയാന്‍ പേര്‍മഫ്രോസ്റ്റിന് കഴിയും. എന്നാല്‍ വലിയ തോതില്‍ മഞ്ഞുരുകുന്നത് വഴി ഈ സംരക്ഷണം ഇല്ലാതാവുകയും റേഡോണ്‍ പുറന്തള്ളപ്പെടുകയും ചെയ്യും.


പുകവലി കഴിഞ്ഞാല്‍ ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്ന അടുത്ത ഘടകമാണ് റേഡോണ്‍. പെര്‍മാഫ്രോസ്റ്റിനുള്ളില്‍ അകപ്പെടുന്ന ജീവികളുടെ ശരീരം അഴുകി നശിക്കാറില്ല എന്നത് വലിയ ഒരു പ്രത്യേകതയാണ്. അത്രയും കനത്ത മഞ്ഞുപാളിയാണിത്. മാമോത്ത് പോലെ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ജീവികളുടെ ശവശരീരങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.

ഇതുപോലെ തന്നെയാണ് വൈറസുകളുടേയും ബാക്ടീരിയകളുടേയും കാര്യത്തിലും സംഭവിക്കുന്നത്. വര്‍ഷങ്ങളോളം പെര്‍മാഫ്രോസ്റ്റില്‍ നിര്‍ജ്ജീവാവസ്ഥയില്‍ തുടരാന്‍ ഇതിനാകും. മഞ്ഞുരുകി ഇത്തരം സൂക്ഷ്മാണുക്കള്‍ പുറത്ത് വരുന്നത് വലിയ ദുരന്തത്തിനിടയാക്കുമെന്നും ഗവേഷകര്‍ പറയുന്നു. 2005ല്‍ 32,000 വര്‍ഷം പഴക്കമുള്ള സൂക്ഷ്മകോശ ജീവികളെ പെര്‍മഫ്രോസ്റ്റില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.