ഷാര്‍ജ: ബഹ്‌റിനൊപ്പം ഷാര്‍ജയും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇതോടെ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ആകാമെന്ന ദേശീയ ദുരന്ത നിവാരണ സമിതിയുടെ നിര്‍ദ്ദേശം പ്രാബല്യത്തിലായി. എമിറേറ്റിലെ ആഘോഷങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി പേര്‍ക്ക് പങ്കെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും എത്തുന്നവര്‍ തമ്മിലുളള അകലം ഒരു മീറ്ററായി കുറച്ചു. പൊതു സ്ഥലങ്ങളിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതടക്കമുളള നിര്‍ദ്ദേശങ്ങള്‍ യുഎഇയില്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലായിരുന്നു.
എന്നാല്‍ ഓരോ ഇളവുകള്‍ സംബന്ധിച്ചും അതത് എമിറേറ്റുകള്‍ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ഷാര്‍ജ ഇപ്പോള്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ചത്. എന്നാല്‍ മാസ്‌ക് നിര്‍ബന്ധമാണ്.