നിയമസഭാ സമ്മേളനം വെള്ളിയാഴ്ച മുതല്‍; സംസ്ഥാന ബജറ്റ് മാര്‍ച്ച് 11 ന്

നിയമസഭാ സമ്മേളനം വെള്ളിയാഴ്ച മുതല്‍; സംസ്ഥാന ബജറ്റ് മാര്‍ച്ച് 11 ന്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ നാലാമത് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് മാര്‍ച്ച് 11 ന് ധന മന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായിലായാണ് ബജറ്റ് സമ്മേളനം നടക്കുന്നത്. വെള്ളിയാഴ്ച സഭ ചേര്‍ന്ന് അന്തരിച്ച എംഎല്‍എ പി.ടി തോമസിന് ആദരാഞ്ജലി അര്‍പ്പിച്ച് പിരിയും.

അടുത്ത ദിവസം ഗവര്‍ണറുടെ നയപ്രഖ്യാപനം. പിന്നീട് നടക്കുന്ന നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ശേഷം സഭ പിരിയും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭാ സമ്മേളനം ഉണ്ടാവില്ല. മാര്‍ച്ച് 10 ന് ബജറ്റിനായി നിയമസഭ വീണ്ടും സമ്മേളിക്കും. 22 നാണ് വോട്ട് ഓണ്‍ അക്കൗണ്ട്. 23 ന് സഭ പിരിയും.

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകിയതിനെ തുടര്‍ന്നാണ് ബജറ്റ് സമ്മേളനത്തിനുള്ള തിയതി   പ്രഖ്യാപിക്കുന്നത് വൈകിയത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ബജറ്റ് സമ്മേളനത്തിന്റെ തിയതി  നിശ്ചയിച്ചത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.