മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ വി​ല​ക്ക​ണം: ദിലീപിന്‍റെ ഹർജി ഹൈക്കോടതി 24ലേക്ക് മാറ്റി

മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ വി​ല​ക്ക​ണം: ദിലീപിന്‍റെ ഹർജി ഹൈക്കോടതി 24ലേക്ക് മാറ്റി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പ് സമർപ്പിച്ച ഹർജി  ഈ ​മാ​സം 24ലേക്ക് മാറ്റി​. മാ​ധ്യ​മ​ വി​ചാ​ര​ണ ന​ട​ത്തി ത​നി​ക്കെ​തി​രേ ജ​ന​വി​കാ​രം ഉ​ണ്ടാ​ക്കാ​ന്‍ അ​ന്വേ​ഷ​ണ​ സം​ഘം ശ്ര​മി​ക്കു​ന്നു​വെ​ന്ന് ഹർ​ജി​യി​ല്‍ ദി​ലീ​പ് ആ​രോ​പി​ക്കുന്നു.

വിചാരണ കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകും വരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം ദിലീപ് നൽകിയ ഹർജി നിയമപരമായി നില നിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.