അമേരിക്ക: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ തോൽക്കാനായി കോവിഡ് വാക്സിന് ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചെന്ന ആരോപണവുമായി ഡോണാൾഡ് ട്രംപ്. ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിൻ മൂന്നാംഘട്ട പരീക്ഷണം 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം മനഃപൂർവം വൈകിപ്പിച്ചത് പ്രസിഡന്റെ തെരഞ്ഞെടുപ്പിലെ തന്റെ വിജയം തടയാനായിരുന്നുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഫൈസറിനുമെതിരെയാണ് ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ട്രംപ് ആരോപണം ഉയർത്തിയിരിക്കുന്നത്.