ഗ്രീന്‍ പട്ടിക പുതുക്കി അബുദബി, ഇന്ത്യ ഇത്തവണയും ലിസ്റ്റില്‍ ഇടം നേടിയില്ല

ഗ്രീന്‍ പട്ടിക പുതുക്കി അബുദബി, ഇന്ത്യ ഇത്തവണയും ലിസ്റ്റില്‍ ഇടം നേടിയില്ല

അബുദബി: കോവിഡ് കേസുകള്‍ കുറഞ്ഞ രാജ്യങ്ങളുടെ ഗ്രീന്‍ പട്ടിക അബുദബി പുതുക്കി. 72 രാജ്യങ്ങളാണ് ഇത്തവണ പട്ടികയിലുളളത്. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും പട്ടികയില്‍ ഇല്ല. ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും അബുദബിയിലെത്തുന്നവർക്ക് ക്വാറന്‍റീന്‍ ആവശ്യമില്ല.

മറ്റ് രാജ്യക്കാർക്ക് 10 ദിവസമാണ് ക്വാറന്‍റീന്‍. യാത്രയ്ക്ക് 48 മണിക്കൂറിനുളളിലെടുത്ത കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലവും അനിവാര്യം.
ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും വരുന്ന വാക്സിന്‍ എടുത്തവരാണെങ്കില്‍ അബുദബി വിമാനത്താവളത്തിലും എമിറേറ്റില്‍ എത്തികഴിഞ്ഞ് ആറാം ദിവസവും പിസിആർ പരിശോധന നടത്തണം.

വാക്സിനെടുക്കാത്തവരാണെങ്കില്‍ 9 ആം ദിവസമാണ് പിസിആർ പരിശോധന. ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുമെത്തുന്നവർക്ക് ക്വാറന്‍റീന്‍ ഉണ്ട്. 4,8 ദിവസങ്ങളില്‍ പിസിആർ പരിശോധനയുമുണ്ട്. ഐസിഎ രജിസ്ട്രേഷനും വേണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.