കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നടന്‍ ദിലീപ് ആണെന്നാണ് ആരോപണം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരായ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പ്രതികാരമായാണ് പീഡന ആരോപണം എന്നാണ് ബാലചന്ദ്രകുമാറിന്റെ വാദം.
പരാതി കെട്ടിച്ചമച്ചതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എളമക്കര പൊലീസാണ് ബാലചന്ദ്രകുമാരിനെതിരെ കേസെടുത്തിരിക്കുന്നത്.
പത്തു വര്‍ഷം മുമ്പു ജോലി വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഗാന രചയിതാവിന്റെ വീട്ടില്‍ വച്ചായിരുന്നു പീഡനത്തിന് ഇരയായതെന്നും പരാതിക്കാരി ആരോപിക്കുന്നു.