ദുബായ്: യുഎഇയില്‍ ഇന്നും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രം. ഇന്ന് 882 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,294 പേരാണ് രോഗമുക്തരായത്.

രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ട് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ രാജ്യത്ത് 55,992 രോഗികളാണ് ചികിത്സയിലുള്ളത്.
3,98,902 കോവിഡ് പരിശോധനകളില്‍ നിന്നാണ് 882 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 8,72,210 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 8,13,926 പേര് ഇരോഗമുക്തരായി. 2,292 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്.