തിരുവനന്തപുരം: ഗവര്‍ണറുടെ ഓഫീസിലെ പബ്ലിക് റിലേഷന്‍ ഓഫീസറെ തസ്തികയില്‍ പുനര്‍നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കേരള യൂണിവേഴ്‌സിറ്റി ജീവനക്കാരനായിരുന്ന പ്രിന്‍സ് ഡെപ്യൂട്ടേഷനില്‍ ഗവര്‍ണറുടെ പി.ആര്‍.ഒ ആയി ജോലി ചെയ്യുകയായിരുന്നു.
ജോലിയുടെ കാലാവധി 2020 മെയ് 31 വരെ നീട്ടിയിരുന്നു. പിന്നീട് ജോലിയില്‍ നിന്നു വിരമിച്ച ശേഷം കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്ന പ്രിന്‍സിന് പുനര്‍ നിയമനം നലകണമെന്നു ആവശ്യപ്പെട്ടു ഗവര്‍ണറുടെ സെക്രട്ടറി കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനര്‍ നിയമനം നടത്തിയത്.
അതേസമയം ഗവര്‍ണറുടെ ഫോട്ടോഗ്രഫറെ സ്ഥിരമായി നിയമിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രി സഭ തീരുമാനിച്ചിരുന്നു.