കര്‍ഷക സമരത്തിന് സമാനമായി സില്‍വര്‍ ലൈനിനെതിരേ സമരം ശക്തമാക്കും: കെ.സുധാകരന്‍

കര്‍ഷക സമരത്തിന് സമാനമായി സില്‍വര്‍ ലൈനിനെതിരേ സമരം ശക്തമാക്കും: കെ.സുധാകരന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരേ സമരം ശക്തമാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കര്‍ഷക സമരത്തിന് സമാനമായ രീതിയില്‍ സമരം സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

സില്‍വര്‍ ലൈനിനെതിരായി വീടുകള്‍ കയറി പ്രചാരണം നടത്തും. വളരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായി വ്യത്യസ്തമായ സമര മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു. കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ ഇ.ശ്രീധരനെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിലിനെ കുറിച്ചുള്ള ദുരന്തത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തും. ഇതിനായി ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. മാര്‍ച്ച് ഏഴിന് എല്ലാ കലക്റ്ററേറ്റിലേക്കും ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.