പ്രേംകുമാര്‍ ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍

പ്രേംകുമാര്‍ ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍

തിരുവനന്തപുരം: നടന്‍ പ്രേംകുമാര്‍ കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ബീനാ പോളിന് പകരമായിട്ടാണ് പ്രേംകുമാറിന്റെ നിയമനം.

ചലച്ചിത്ര അക്കാഡമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിനെ നിയമിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് ഉത്തരവിറക്കിയിരുന്നു. സംവിധായകന്‍ കമലിന് പകരമായിട്ടായിരുന്നു രഞ്ജിത്തിന്റെ നിയമനം. ഇതിന് പിന്നാലെയാണ് ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനായി പ്രേംകുമാറിനെ നിയമിച്ചത്.

നൂറിലധികം സിനിമകളില്‍ അഭിനയിച്ച പ്രേംകുമാര്‍ മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമടക്കമുള്ള നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

1967 സെപ്റ്റംബര്‍ പന്ത്രണ്ടിന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാര്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. ആദ്യകാലങ്ങളില്‍ ടെലിവിഷന്‍ രംഗങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം കോളജ് കാലഘട്ടത്തില്‍ റേഡിയോ, ദൂരദര്‍ശന്‍ പാനല്‍ ലിസ്റ്റില്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.