കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി മാർത്തോമ ഇടവക മിഷൻ്റെ 2022 – 2023 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ.സി.കെ മാത്യൂ കശ്ശീശയുടെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗമാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
ഡോ.സി.കെ.മാത്യു(പ്രസിഡൻ്റ്), അബ്രഹാം പി ചാക്കോ (വൈസ് പ്രസിഡൻ്റ്), ജിബി വർഗ്ഗീസ് തരകൻ (സെക്രട്ടറി), ജിനു മാത്യൂസ് (ട്രഷറർ), ഫിലിപ്പ് മാത്യൂ (കൈസ്ഥാനസമിതി മെമ്പർ). സോണൽ സെക്രട്ടറിമാർ; സ്റ്റീഫൻ സി മാത്യൂ (അബ്ബാസിയ) ഷാജി വർഗ്ഗീസ് തരകൻ (സിറ്റി ഫർവാനിയ റിഗ്ഗയ്) ജോസഫ് എം. എ (സാൽമിയാ) വിനോദ് എബ്രഹാം (ആഡിറ്റർ)
മാർത്തോമ സഭയുടെ തിരുവല്ല നിരണം ഭദ്രാസനത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കുവൈറ്റ് സിറ്റി മാർത്തോമ പാരീഷിൻ്റെ പോഷക സംഘടനയാണ് കുവൈറ്റ് സിറ്റി മാർത്തോമ ഇടവക മിഷൻ.