ദുബായ് : ഫെബ്രുവരി 22 ന് സന്ദർശകർക്ക് തുറന്നുകൊടുക്കാനിരിക്കുന്ന ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്റെ വീഡിയോ പുറത്തിറക്കി ദുബായ് മീഡിയാ ഓഫീസ്. ഒരു പേടകം മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് അരികിലേക്ക് എത്തുകയും മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ വാതിലുകള്‍ തുറന്ന് പേടകത്തെ സ്വീകരിക്കുകയും ചെയ്യുന്നതാണ് വീഡിയോ. ലോകത്തെ ഏറ്റവും സുന്ദരമായതും നവീനമായതുമായ കെട്ടിടം, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, ഇതാണ് മീഡിയാ ഓഫീസ് വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ചിരിക്കുന്ന തലക്കെട്ട്.
വീഡിയോ ഗ്രാഫിക്സാണോ യാഥാർത്ഥ്യമാണോ എന്ന് സംശയിക്കുന്നവർക്ക് ഫെബ്രുവരി 22 ന് മ്യൂസിയം തുറക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും.