ദുബായ്: യുഎഇയില്‍ ഇന്ന് 2064 പേർ കോവിഡ് രോഗമുക്തി നേടി. 790 പേർക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 1 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 388495 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്.55,599 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 873882 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 815990 പേർ രോഗമുക്തി നേടി. 2293 പേരാണ് മരിച്ചത്.