ചേന്നങ്കരി: ആലപ്പുഴ ചേന്നങ്കരി സ്വദേശി ആയിരവേലിക്കു സമീപം പള്ളിച്ചിറ വീട്ടിൽ സോണി (39) ഇറാഖിൽ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. ഇറാഖിൽ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന സോണി ചേന്നങ്കരി സെന്റ് ജോസ്ഫ്സ് പള്ളി ഇടവകാംഗമാണ്.പള്ളിച്ചിറ ബേബിച്ചന്റെ (എക്സ്.ബോട്ട് മാസ്റ്റർ) മൂത്ത മകനാണ് പരേതൻ.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ട്. മൃതസംസ്കാര തീയതി പിന്നീട് നിശ്ചയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.സഹോദരൻ വർഗീസ് ദുബായിൽ ജോലിചെയ്യുന്നു.
ഭാര്യ:ബിൻസി (നേഴ്സ്)
മക്കൾ:ആൻലിയാ,അമേലിയ