കോവിഡ് മാനദണ്ഡം ലംഘിച്ചു: ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത സാബു ജേക്കബ് ഉള്‍പ്പടെ ആയിരം പേര്‍ക്കെതിരെ കേസ്

കോവിഡ് മാനദണ്ഡം ലംഘിച്ചു: ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത സാബു ജേക്കബ് ഉള്‍പ്പടെ ആയിരം പേര്‍ക്കെതിരെ കേസ്

കോട്ടയം: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദന മേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് നടപടി. സാബു എം ജേക്കബ് അടക്കം ആയിരം പേര്‍ക്കെതിരെയാണ് കേസ് എടുത്തത്.

ഇന്നലെ വൈകിട്ട് അത്താണിയിലെ പൊതുശ്മശാനത്തിലായിരുന്നു ദീപുവിന്റെ മൃതദേഹം സംസ്‌കരിച്ചത്. മൂന്ന് മണിയോടെ മൃതദേഹം കിഴക്കമ്പലത്തെ ട്വന്റി 20 നഗറില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ഇവിടെയും നിരവധി പേരാണ് എത്തിയത്.

അതേസമയം ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ഇന്ന് പുറത്തു വരും. തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കല്‍ കോളജിലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.