കുവൈറ്റ് സിറ്റി: ദേശീയ വിമോചന ദിനങ്ങളെ വരവേൽക്കാനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന കുവൈറ്റ് ജനതയോടൊപ്പം കുവൈറ്റിലെ ഇന്ത്യൻ എംബസിയും പങ്കുചേരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടികളാണ് എംബസി സംഘടിപ്പിക്കുന്നത്. "നമസ്തേ കുവൈറ്റ് " എന്ന് പേരിട്ടിരിക്കുന്ന പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറുമണിക്ക് അംബാസിഡർ സിബി ജോർജ് നിർവഹിക്കും.
ഫെബ്രുവരി 25, 26 തിയതികളിലാണ് കുവൈറ്റ് ദേശീയ വിമോചന ദിനങ്ങൾ ആഘോഷിക്കുന്നത്. ഉദ്ഘാടനത്തിലേക്കും തുടർന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.