എപ്പോഴും സംഘര്‍മുണ്ടാക്കി പോകുക എന്നതല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്്. ഒരു പ്രതിസന്ധി വന്നാല്‍ പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. പേഴ്സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ നിര്‍ത്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
മുഖ്യമന്ത്രി എവിടെ പോകുമെന്നത് ഘടകക്ഷികളെ അറിയിക്കേണ്ടതില്ല. മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. സിപിഐ അവരുടെ നിലപാടുകളല്ലേ പറഞ്ഞത്. അത് പ്രകടിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്. അവരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യും.
സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം കൂട്ടില്ല. റാങ്ക് ഹോള്‍ഡേഴ്സിന്റെ നീണ്ട പട്ടിക ഇപ്പോള്‍ തന്നെയുണ്ട്. ഒരു കാലത്തും പെന്‍ഷന്‍ പ്രായം കുട്ടുന്നതിനെ പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.